ജമ്മു-കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (13:32 IST)
ജമ്മു-കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. മച്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

മച്ചിലെ അതിര്‍ത്തിക്കപ്പുറമുള്ള പ്രദേശം കുറച്ചുനാളായി പ്രശ്‌ന ബാധിത മേഖലയാണെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :