കരുണാനിധി എഴുന്നേറ്റിരുന്നു, ആരോഗ്യനില മെച്ചപ്പെട്ടു - സ്‌റ്റിലാന്റെ അഭ്യര്‍ഥനയില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി

കരുണാനിധി എഴുന്നേറ്റിരുന്നു, ആരോഗ്യനില മെച്ചപ്പെട്ടു - സ്‌റ്റിലാന്റെ അഭ്യര്‍ഥനയില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി

 karunanidhi , mk stalin , chennai , കരുണാനിധി , കലൈജ്ഞര്‍ , സ്‌റ്റാലിന്‍ , പിണറായി വിജയന്‍
ചെന്നൈ| jibin| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (16:36 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കലൈജ്ഞരുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും പ്രവര്‍ത്തകരും നേതാക്കളും ആശുപത്രി പരിസരത്തു നിന്നും പിരിഞ്ഞു പോകണമെന്നും ഡിഎംകെ വർക്കിംഗ് പ്രസിഡന്റും മകനുമായ എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

സ്‌റ്റാലിന്‍ തുടര്‍ച്ചയായി നടത്തുന്ന അഭ്യര്‍ഥനകള്‍ മാനിച്ച് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുമ്പില്‍ നിന്നും പിരിഞ്ഞു പോയി. സുരക്ഷയുടെ ഭാഗമായുള്ള പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഇതോടെ ആശുപത്രി സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കലൈജ്ഞരുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. കരളിന്റെ പ്രവർത്തനത്തിൽ വ്യതിയാനമുള്ളതിനാല്‍ ആശുപത്രിയില്‍ തുടരുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.

അരമണിക്കൂർ കരുണാനിധിയെ കസേരയിൽ ഇരുത്തിയതായാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. മരുന്നുകളോട് കരുണാനിധി മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നാണു ഡോക്ടർമാർ പറയുന്നത്.

അതേസമയം, വിവിഐപികളുടെ ആശുപത്രി സന്ദർശനം തുടരുകയാണ്. രാവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :