വിമതരുടെ രാജിക്കത്തിൽ ഒറ്റദിവസം കൊണ്ട് തീരുമാനമെടുക്കാനാവില്ല; ഉത്തരവ് ഭരണഘടനാവിരുദ്ധം; സ്പീക്കർ സുപ്രീം കോടതിയിൽ

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എംഎൽഎമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു.

Last Modified വ്യാഴം, 11 ജൂലൈ 2019 (16:25 IST)
കര്‍ണാകയിലെ എംഎൽഎമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കര്‍ രമേഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.എന്നാല്‍ ഹർജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ‘ഇന്ന് രാവിലെ ഈ വിഷയം നാളെ കേള്‍ക്കാനായി മാറ്റിയതാണ്.’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എംഎൽഎമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് പ്രശ്നപരിഹാരത്തിന് കുറച്ചുകൂടി സമയം നേടാമെന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് എംഎല്‍എമാരുടെ ഹരജി പരിഗണിച്ചത്. വെള്ളിയാഴ്ച വിമത എംഎല്‍എമാരുടെ ഹർജി കോടതി വീണ്ടും പരിഗണിക്കും. അന്ന് കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്പീക്കര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :