അഭിറാം മനോഹർ|
Last Modified വ്യാഴം, 16 ഡിസംബര്‍ 2021 (23:50 IST)
കർണാടകയിൽ അഞ്ച് പേർക്ക് കൂടി
ഒമിക്രോൺ സ്ഥിരീകരിച്ചു. ഇവരിൽ മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവർക്കും രണ്ട് പേർ ഡൽഹിയിൽ നിന്നും എത്തിയവരാണെന്ന്
കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ എട്ടായി.
ബ്രിട്ടൺ,നൈജീരിയ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് വിദേശത്ത് നിന്നെത്തിയ മൂന്ന് പേർ. ഇതുവരെ 78 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 32 കേസുകളും മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 17 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.