മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി: 17കാരി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:45 IST)
മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 17കാരി അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. മാതാവ്, പിതാവ്, സഹോദരി, മുത്തശ്ശി എന്നിവര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് പെണ്‍കുട്ടി കൊലപ്പെടുത്തിയത്. ജൂലൈ 12ന് നടന്ന സംഭവത്തില്‍ മൂന്നുമാസങ്ങള്‍ക്കു ശേഷമാണ് പ്രതി പിടിയിലാകുന്നത്. എല്ലാവരും ഭക്ഷണം കഴിച്ചിട്ടും പെണ്‍കുട്ടിമാത്രം സംഭവ ദിവസം ഭക്ഷണം കഴിക്കാതെ കിടന്നത് പൊലീസിന് സംശയമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :