അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (11:47 IST)
കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നേരെ ആക്രമണം. വിദ്യാർത്ഥിനിയുടെ പിതാവും സഹോദരനും നടത്തുന്ന റസ്റ്റോറന്റിന് നേരെ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.
ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ പഠിക്കുന്ന ഷിഫയെന്ന വിദ്യാർത്ഥിനിയുടെ പിതാവിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സഹോദരനെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം. പോലീസെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
ഹിജാബിന് വേണ്ടി ഞാൻ നിലക്കൊള്ളുന്നതിനാൽ എന്റെ സഹോദരൻ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ സ്ഥലം നശിപ്പിച്ചു. എന്തിനാണ്? എന്റെ അവകാശങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്രം എനിക്കില്ലേ? ആരാണ് അടുത്ത ഇര? സംഘപരിവാർ അക്രമികൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. ഉഡുപ്പി പോലീസിനെ ടാഗ് ചെയ്‌തു കൊണ്ട് ഷിഫ ട്വീറ്റ് ചെയ്‌തു.