Last Modified ബുധന്‍, 9 ജൂലൈ 2014 (09:13 IST)
പിഎയെ കൊണ്ട് ഷൂസ് ചുമപ്പിച്ച കര്‍ണാടക മന്ത്രിയുടെ നടപടി വിവാദത്തില്‍. പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറുംമുമ്പ് ഷൂസഴിച്ച് പിഎയുടെ കൈയില്‍ കൊടുക്കുകയും തിരിച്ചുപോകുമ്പോള്‍ ഷൂസ് ഇടുവിക്കുകയും ചെയ്തതാണ് കര്‍ണാടകമന്ത്രി രമാനാഥറായിയെ വിവാദക്കുരുക്കിലാക്കിയത്. നേരത്തേ, നിയമസഭാചര്ച്ചകള്ക്കിടെ ഇദ്ദേഹം നിരന്തരം ഉറങ്ങുന്നത് കര്‍ണാടകത്തില്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ഈ മാസം തുടക്കത്തില്‍ മംഗലാപുരത്തു നടന്ന സ്വകാര്യപരിപാടിയിലാണ് മന്ത്രി ഷൂസഴിച്ച് പിഎയുടെ കൈയില്‍ കൊടുത്തത്. തിരിച്ചുപോകുമ്പോള്‍ അയാളെക്കൊണ്ട് അത് ഇടുവിച്ചു. ഇത് പകര്‍ത്തിയ മംഗലാപുരത്തെ ചാനലുകാര് സംഭവം സംപ്രേഷണം ചെയ്തതോടെയാണ് വിവാദത്തിന് തീപിടിച്ചത്.
ഈ പരിപാടിയിലും മന്ത്രി സ്റ്റേജില്‍ ഉറങ്ങുന്നത് ചാനലുകാര് എടുത്തുകാണിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുപ്രചാരണകാലത്ത് രമാനാഥറായിയുടെ ഉറക്കം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയിരുന്നു.