സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 നവംബര്‍ 2021 (14:39 IST)
ഭാര്യയുമായി വീഡിയോ കാള്‍ ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത് 24കാരനായ ജയില്‍ വാര്‍ഡന്‍. കര്‍ണാടകയിലെ ശിവമോഗ ജയിലിലെ വാര്‍ഡന്‍ അഷ്ഫഗ് തഗാഡിയാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ പൊലീസില്‍ ചേര്‍ന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഉടന്‍ ഇയാളുടെ ഭാര്യ അധികൃതരെ അറിയിക്കുകയും പൊലീസ് ഇദ്ദേഹത്തിന്റെ റൂമില്‍ വരുകയുമായിരുന്നു. റൂം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുറക്കുമ്പോള്‍ വാര്‍ഡനെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.