കർണാടകയിൽ അധികാരം നിലനിർത്തുമെന്ന് രാഹുല്‍, ഭരണം പിടിക്കുമെന്ന് മോദി

കർണാടകയിൽ അധികാരം നിലനിർത്തുമെന്ന് രാഹുല്‍, ഭരണം പിടിക്കുമെന്ന് മോദി

 karnataka election , rahul ghandhi , Narendra modi , bjp , karnataka , congress , bijp , niyamasabha , കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് , കർണാടക , കോണ്‍ഗ്രസ് , ബിജെപി , രാഹുൽ ഗാന്ധി , മോദി
ബംഗളൂരു| jibin| Last Updated: ചൊവ്വ, 15 മെയ് 2018 (08:20 IST)
രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമായതിന് പിന്നാലെ പ്രസ്‌താവനയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

കർണാടകയിൽ അധികാരം നിലനിർത്തും. തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത അഞ്ച് വർഷം നല്ലൊരു സർക്കാരിനു കീഴിൽ ജീവിക്കാനാണ് അവരുടെ ആഗ്രഹമെന്നും മോദി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. ആദ്യ ഫലസൂചനകളില്‍ ബിജെപിയും മികച്ച പോരാട്ടം കാഴ്‌ചവയ്‌ക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ചിത്രം വ്യക്തമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :