കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ ലോക്ഡൗണ്‍ ലംഘിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തി; 'വിഐപി സംസ്‌കാര'മെന്ന് സോഷ്യല്‍ മീഡിയ

ശ്രീനു എസ്| Last Modified വ്യാഴം, 20 മെയ് 2021 (12:18 IST)
കര്‍ണാടക മുഖ്യമന്ത്രിയുടെ മകനും കര്‍ണാട ബിജെപിയുടെ വൈസ് പ്രസിഡന്റുമായ വിജയേന്ദ്ര ലോക്ഡൗണ്‍ ലംഘിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തി. ചെവ്വാഴ്ച മൈസൂരു നഞ്ചഗുഡിയിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യക്ക് ഒപ്പമാണ് വന്നത്. എന്തുകാരണത്താലാണ് വിജയേന്ദ്രക്ക് ലോക്ഡൗണ്‍ സമയത്ത് ക്ഷേത്ര സന്ദര്‍ശനം നടത്താന്‍ പ്രത്യേക അനുമതി നല്‍കിയതെന്ന് കര്‍ണാടക കെപിസിസി വക്താവ് എം ലക്ഷ്മണ ചോദിച്ചു.

അധികൃതര്‍ക്ക് ഇത്തരം ആള്‍ക്കാരെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ബിഎസ് യെദിയൂരപ്പയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :