കര്‍ണാടകയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു

ബാംഗ്ലൂര്‍| JOYS JOY| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (13:58 IST)
കര്‍ണാടകയിലെ ബെല്ലാരിയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറൊ ജീപ്പ് കനാലിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മൂന്നംഗ സംഘത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ബെല്ലാരി ആസ്ഥാനമായ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണിവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :