Kargil Vijay Diwas 2024: പാക്കിസ്ഥാന്റെ ചതിക്ക് ഇന്ത്യയുടെ തിരിച്ചടി; ശത്രുക്കളെ തുരത്തിയ 'കാര്‍ഗില്‍' ഒര്‍മയ്ക്ക് 25 വയസ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്

രേണുക വേണു| Last Modified വെള്ളി, 26 ജൂലൈ 2024 (10:08 IST)

KARGIL VIJAY DIWAS HISTORY: അതിര്‍ത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിക്കാന്‍ കഴിഞ്ഞ ദിനമാണ് 'കാര്‍ഗില്‍ വിജയ് ദിവസ്'. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി കാര്‍ഗില്‍ യുദ്ധ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചതിന്റെ വാര്‍ഷികമാണ് ജൂലൈ 26.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. വേനല്‍ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന കാര്‍ഗിലില്‍ തണുപ്പുകാലത്ത് പൂജ്യത്തിനും താഴെ 50 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.

എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്. വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും. എന്നാല്‍, 1999 ല്‍ പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന്‍ സൈന്യം കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗറിലെ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.

1999 മെയ് 26 ന് ജമ്മു കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്-ബടാലിക് മേഖലകളില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പിന്തുണയുള്ള ആക്രമണകാരികള്‍ക്കു നേരെ വ്യോമാക്രമണം നടത്തിക്കൊണ്ട് ഇന്ത്യയ്ക്ക് 28 വര്‍ഷത്തിനുശേഷം വീണ്ടുമൊരു യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. മെയ് 8-നാണ് കാര്‍ഗില്‍ മലനിരകള്‍ക്കു മുകളില്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. 25 കി.മീ. വരുന്ന ഇന്ത്യന്‍ പ്രദേശത്ത് 600-800 നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സൈന്യത്തിന് ബോധ്യമായപ്പോഴേക്കും വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞു. ശ്രീനഗറിലെ ഹൈവേ പിടിച്ചടക്കുകയെന്ന പാക് തന്ത്രഭാഗമായിരുന്നു നുഴഞ്ഞുകയറ്റം.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ശത്രുവിന്റെ ശേഷിയെ കുറച്ചുകണ്ട ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. മെയ് 27-ന് ഇന്ത്യയുടെ മിഗ്-27 വിമാനം വെടിവച്ചിട്ട് ഫ്‌ലൈറ്റ് ലഫ്. കെ. നചികേതയെ പാകിസ്ഥാന്‍ തടവുകാരനാക്കി. നചികേതയെ അന്വേഷിച്ചുപോയ മിഗ്-21 വിമാനത്തെ നിയന്ത്രണരേഖയില്‍ വെടിവച്ചിട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജ കൊല്ലപ്പെട്ടു. മെയ് 28-ന് ഇന്ത്യയുടെ മിഗ്-17 ഹെലികോപ്റ്റര്‍ വെടിയേറ്റുവീണ് 4 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ചു. യുദ്ധത്തിന്റെ തന്ത്രം മാറ്റി.

ഇന്ത്യന്‍ സൈന്യം ജൂണ്‍ ആദ്യ ആഴ്ചയില്‍ കാര്‍ഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കി. ജാട്ട് റജിമെന്റിലെ 6 സൈനികരുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ഏല്‍പിച്ചത് അംഗഭംഗം വരുത്തിയ നിലയിലാണ്. ജൂണ്‍ 13-ന് ഇന്ത്യന്‍ സേന ടോലോലിങ് കൊടുമുടി പിടിച്ചെടുത്തു. ജൂണ്‍ 20-ന് പോയിന്റ് 5140 പിടിച്ചെടുത്തതോടെ ടോലോലിങ് കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനത്തിലായി. ജൂലൈ 4-ന് ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.

അന്താരാഷ്ട്ര രംഗത്തെ കടുത്ത സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ ജൂലൈ പതിനൊന്നോടെ കാര്‍ഗിലില്‍നിന്ന് നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കാന്‍ തുടങ്ങി. 'ഓപ്പറേഷന്‍ വിജയ്' എന്നു പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി ജൂലൈ 14-ന് വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിനമായി ആചരിക്കാനും തുടങ്ങി.

74 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 407 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 584 പേര്‍ക്ക് പരുക്കേറ്റു. 6 പേരെ കാണാതായി. പാകിസ്ഥാന്‍ പക്ഷത്ത് മരണം 696.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന ...

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി
ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ ബ്രെയ്ക്കിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിച്ച ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ...

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് ...

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം.