മുംബൈ|
Last Modified ബുധന്‍, 19 ഒക്ടോബര്‍ 2016 (09:46 IST)
തന്റെ സിനിമകളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. വീഡിയോയിലൂടെയാണ് കരണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യമാണ് തനിക്ക് വലുതെന്നും രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കരണ്‍ വിഡിയോയില്‍ വ്യക്തമാക്കി.
ഇന്ത്യ - പാകിസ്ഥാന് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ‘യെ ദില്‍ഹെ മുഷ്കില്‍’ എന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയരുതെന്നും കരണ്‍ അഭ്യര്‍ത്ഥിച്ചു. സിനിമയുടെ ചിത്രീകരണം നടക്കുന്ന സന്ദര്‍ഭത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള വികാരം തന്നെയാണ് തനിക്കുള്ളതെന്നും കരണ്‍ വ്യക്തമാക്കി.
വിവാദത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്നത് രാജ്യദ്രോഹിയെന്ന് മുദ്ര കുത്തിയതിലുള്ള ദു:ഖത്താലാണ്. ചിത്രത്തിനു വേണ്ടി പ്രയത്നിച്ച മുന്നൂറോളം പേരുടെ കഠിനാദ്ധ്വാനം പ്രതിഷേധക്കാര്‍ മറക്കുകയാണെന്നും കരണ്‍ വ്യക്തമാക്കി.
പാക് താരം ഫവാദ് ഖാൻ അഭിനയിച്ച 'യെ ദിൽഹെ മുഷ്കിൽ' പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ അറിയിച്ചതോടെ നിര്‍മ്മാതാക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് എതിരെയുള്ള നിലപാടുമായി കരണ്‍ രംഗത്തെത്തിയത്.
അതേസമയം, ബോളിവുഡ് താരം പ്രിയഞ ചോപ്ര പാക് താരങ്ങള്‍ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.