രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപിൽ സിബൽ

അഭിറാം മനോ‌ഹർ| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (14:21 IST)
കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുൻ അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ.

30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്‌താവന പോലും നൽകിയിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധി പറയുന്നത് ഞങ്ങൾക്ക് ബിജെപിയുമായി രഹസ്യധാരണ ഉണ്ടെന്നാണ് ട്വീറ്റ് ചെയ്‌തു.

അതേസമയം കോൺഗ്രസ് അധ്യകഷപദവി ഒഴിയാമെന്ന് പ്രവര്‍ത്തക സമിതിയോഗത്തെ സോണിയാഗാന്ധി അറിയിച്ചു. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. അതിനിടെ സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കൾ ഹൈക്കമാന്‍റിന് എഴുതിയ കത്തിനെ ചൊല്ലി വാദ പ്രതിവാദങ്ങൾ പ്രവർത്തന സമിതിയിൽ പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :