വിദേശത്തുള്ള ഭര്‍ത്താവിന് ഭാര്യയെ സംശയം; വീഡിയോ കോളില്‍ ജീവനൊടുക്കി യുവതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (10:10 IST)
വിദേശത്തുള്ള ഭര്‍ത്താവിന് ഭാര്യയെ സംശയം. തുടര്‍ന്ന് വീഡിയോ കോളില്‍ ജീവനൊടുക്കി യുവതി. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക് 33 വയസ്സ് ആയിരുന്നു. ഭര്‍ത്താവിന്റെ സംശയരോഗവും പീഡനവും മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മുറിയില്‍ മറ്റാരോ ഉണ്ടെന്ന് ഭര്‍ത്താവ് സംശയിക്കുകയും ഇതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ തല്‍സമയം കണ്ട് ഭര്‍ത്താവ് സെന്തില്‍ തന്നെയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കള്‍ വാതില്‍ തകര്‍ത്തു മുറിയില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊട്ടാരം പഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് യുവതി. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :