നടി ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (19:08 IST)
കന്നട നടിയായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താരം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കുടുംബ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതും താരത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

നേരത്തേ 2020 ജൂണ്‍ 23ന് 'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കും വിട' എന്ന് ജയശ്രീ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടിയാണെന്ന് അന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. മഗഡി റോഡിലുള്ള വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :