കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഈമാസം 28ന് കോണ്‍ഗ്രസില്‍ ചേരും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (17:04 IST)
സിപി ഐ നേതാവായ കനയ്യകുമാറും ദിളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഈമാസം 28ന് കോണ്‍ഗ്രസില്‍ ചേരും. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

സിപി ഐയിലെ അതൃപ്തി മൂലമാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്. ബിജെപിക്കെതിരെയുള്ള കനയ്യകുമാറിന്റെ പ്രസംഗങ്ങള്‍ കോണ്‍ഗ്രസിന് ഗുണംചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :