കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടത്തില്‍ മരണസംഖ്യ 15 ആയി; റെയില്‍വേ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

train
train
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (17:49 IST)
കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടത്തില്‍ മരണസംഖ്യ 15 ആയി. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച്. കൂടാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ക്ക് പ്രധാനമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
പശ്ചിമ ബംഗാളില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ഒന്‍പതുമണിക്കായിരുന്നു അപകടം. മൂന്ന് ബോഗികള്‍ പാളം തെറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :