കനയ്യ കുമാറിനെതിരെ വധഭീഷണി നടത്തിയ നവനിർമാൺ സേന തലവൻ അറസ്റ്റിൽ

ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് നവനിർമാൺ സേന നേതാവ് അമിത് ജാനി അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനയ്യക്കൊപ്പം വിദ്യാർത്ഥി ഉമർ ഖാലീദിനെതി

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 13 മെയ് 2016 (12:22 IST)
ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് നവനിർമാൺ സേന നേതാവ് അമിത് ജാനി അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനയ്യക്കൊപ്പം വിദ്യാർത്ഥി ഉമർ ഖാലീദിനെതിരേയും വധഭീഷണി ഉണ്ടായിരുന്നു.

ഏപ്രിൽ പതിനാലിനാണ് ഡല്‍ഹി മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്ന് ഭീഷണികത്ത് ലഭിച്ചത്. രാജ്യദ്രോഹ മനോഭാവം സൂക്ഷിക്കുന്ന കനയ്യയുടേയും ഉമർഖാലിദിന്റേയും തലവെട്ടണമെന്ന് കത്തിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമിതിനെ പൊലീസ് പിടികൂടിയത്.

ഇതിനു മുൻപും കനയ്യയ്ക്കെതിരെ വധഭീഷണി ഉയർത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതോടൊപ്പം ബജ്‍റങ്ദള്‍ പ്രവര്‍ത്തകർ കനയ്യ‌യെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇരുവർക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :