ശ്രീനു എസ്|
Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (09:08 IST)
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണവേളയില്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതവരുമ്പോള്‍ ഇക്കാര്യം അറിയിക്കാമെന്നും ആദ്ദേഹം പറഞ്ഞു. അതേസമയം സഖ്യം ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പമാകരുതെന്നും മൂന്നാം മുന്നണിക്കൊപ്പമാകണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കമല്‍ ഹാസന്‍ രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കമല്‍ രജനീകാന്തിനെ ചെന്ന് കണ്ടിരുന്നു. ഒരു സുഹൃത്തെന്ന നിലയിലാണ് രജനീകാന്തിനെ കാണാന്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ഹാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ചെന്നൈയില്‍ പറഞ്ഞു.