ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 18 ഡിസംബര്‍ 2019 (18:11 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും പിന്തുണ അറിയിച്ച് എത്തിയ കമൽ ഹാസനെ തടഞ്ഞ് പൊലീസ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം.
വിദ്യാര്‍ഥികള്‍ കാമ്പസിനകത്തുണ്ട്. അവര്‍ക്ക് പിന്തുണയുമായാണ് ഞാനെത്തുന്നത്. വിദ്യാര്‍ഥികളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പോലീസ് പറയുന്നത്. ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും
കമൽ ഹാസൻ പറഞ്ഞു.
മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്ഹാസന്. നേരത്തേ, നിയമത്തിനെതിരെ സ്റ്റാലിന്റെ മകൻ ഉദയനിധി പ്രതിഷേധം അറിയിച്ചിരുന്നു.