ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 27 നവം‌ബര്‍ 2015 (17:04 IST)
ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും. ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതോടെ മനുഷ്യാവകശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ദീര്‍ഘ കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് എച്ച്.എല്‍ ദത്തുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഡിസംബര്‍ രണ്ടിന് എച്ച്.എല്‍ ദത്തു സുപ്രിം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നും വിരമിക്കും. ഇതിനു ശേഷം ദത്തുവിനെ പുതിയ ചുമതല ഏല്‍പ്പിക്കുമെന്നാണ് വിവരം.

കേരള ഗവര്‍ണര്‍ പി. സദാശിവം മുന്‍ ചീഫ് ജസ്റ്റീസുമാരായ അല്‍തമാസ് കബീര്‍, എസ്എച്ച് കപാഡിയ എന്നിവരെയും കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ദത്തുവിനു തന്നെയാണ് മുന്‍‌ഗണന എന്നാണ്‍ സൂചന.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കെ.ജി ബാലകൃഷ്ണന്‍ മെയ് 11 നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. നിലവില്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് സിറിയക് ജോസഫ് ആണ് കമ്മീഷന്റെ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :