റെയ്നാ തോമസ്|
Last Modified തിങ്കള്‍, 20 ജനുവരി 2020 (08:24 IST)
ബിജെപി ദേശീയ അധ്യക്ഷനാവാന്‍ ഒരുങ്ങി നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ. നിലവിലെ പ്രസിഡന്റ് അമിത് ഷായ സ്ഥാനമൊഴിയുന്നതിനെതുടര്ന്നാണ് നദ്ദ ബിജെപി അധ്യക്ഷനാവുന്നത്. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതിനുള്ള നടപടികള്‍ക്ക് ബിജെപി ഇന്നു തുടക്കംകുറിക്കും.
രാവിലെ 10.30ന് നദ്ദ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മിക്കവാറും, നദ്ദയെ എതിരില്ലാതെ തിരഞ്ഞെടുക്കും. പാര്‍ട്ടി മുന്‍ അധ്യക്ഷന്മാരും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളുമായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും നദ്ദയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഈ നിര്‍ദേശം ബിജെപി ദേശീയ കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കും. ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്.
നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയില്‍ നടക്കും. സ്ഥാനാര്‍ത്ഥിത്വം 1.30 നും 2.30 നും ഇടയില്‍ പിന്‍വലിക്കാന്‍ അവസരമുണ്ടാവും. നദ്ദ ഏക സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച നടക്കേണ്ട വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല.