ജെ എന്‍ യുവില്‍ നടക്കുന്നത് മാവോയിസ്റ്റ് മനോഭാവമുള്ള പ്രവര്‍ത്തനങ്ങളെന്ന് ആര്‍ എസ് എസ് മുഖപത്രം

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (15:12 IST)
പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്ക് എതിരെ ആരോപണങ്ങളുമായി ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യ. സര്‍വ്വകലാശാലയില്‍ നടക്കുന്നത് മാവോയിസ്റ്റ് അനുകൂല മനോഭാവമുള്ള പ്രവര്‍ത്തനങ്ങളാണെന്നും ഇത് ഇന്ത്യയെ വിഘടിപ്പിക്കാന്‍ ലക്‌ഷ്യമിട്ടുള്ളതാണെന്നും മുഖപുസ്തകത്തില്‍ ആരോപിക്കുന്നു.

സര്‍വ്വകലാശാലയില്‍ നടക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയാണ് സര്‍വ്വകലാശാല. ഇന്ത്യന്‍ സംസ്കാരത്തെ വികലമായി ചിത്രീകരിക്കുന്നത് ഇവിടെ പതിവാണ്. ദേശവികാരം കുറ്റകരമായ പ്രവൃത്തിയായാണ് ഇവിടെ കണക്കാക്കുന്നതെന്നും മുപപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ആരോപിക്കുന്നു.

ഛത്തിസ്‌ഗഡില്‍ 2010ല്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്, ജെ എന്‍ യുവിലെ മാവോയിസ്റ്റ് അനുഭാവമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്യമായി ആഘോഷിച്ചെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

മുഖപത്രത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ സര്‍വ്വകലാശാലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആര്‍ എസ് എസ് മുഖപത്രത്തിനെതിരെ ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ കേസ് കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :