പട്യാല കോടതിയിലെ തേര്‍വാഴ്ച: ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

ജെഎന്‍യു വിവാദം , സുപ്രീംകോടതി , ടിഎസ് ഠാക്കൂര്‍ , പട്യാല കോടതി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (08:31 IST)
ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലെ പട്യാല ഹൌസ് കോടതിക്കുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തിലുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. സാമുഹ്യ പ്രവര്‍ത്തകനും ജെഎന്‍യു പൂര്‍വ് വിദ്യാര്‍‌ത്ഥിയുമായ എംഡി ജപ്രകാശാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാമെന്നു ചീഫ് ജസ്‌റ്റീസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.

കോടതിക്കുള്ളില്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ ആക്രമണം നടത്തിയതിനും പോലീസ് ഒന്നും ചെയ്യാതെ ആക്രമണം നോക്കിനിന്നതിനുമെതിരേയാണ് ഹര്‍ജി. 800 റോളം മാധ്യമപ്രവര്‍ത്തകര്‍ ഒപ്പു വച്ച അപേക്ഷയും ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ നിയമ നടപടികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹരജിയില്‍‌ ആവശ്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :