ജെ‌എന്‍‌യു തിരഞ്ഞെടുപ്പിലും എബിവിപി, എസ്‌എഫ്‌ഐക്ക് നാണക്കേട്, ഐസ മുഖം രക്ഷിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (08:34 IST)
ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയങ്ങളുടെ പരീക്ഷണ ശാല എന്ന വിളിപ്പേരുള്ള ജവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശല യൂണിയന്‍ തിരഞ്ഞെടുപ്പിലും എബിവിപിക്ക് മികച്ച നേട്ടം.
14 വര്‍ഷങ്ങള്‍ക്കുശേഷം സര്‍വ്വകലാശാലയില്‍ അബിവിപിക്ക് സുപ്രധാന സ്ഥാനം ലഭിച്ചു,. ജോയിന്റ് സെക്രട്ടറി സ്ഥാനമാണ് എബിവിപിക്ക് ലഭിച്ചത്. തീവ്ര ഇടതുപക്ഷ സംഘടനയായ ഓള്‍ ഇന്ത്യ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്‍(ഐസ)യുടെ ഹമീദ്‌ റാസയെ 27 വോട്ടിന്‌ തോല്‍പ്പിച്ചാണ്‌ എബിവിപി നേതാവ്‌ സൗരഭ്‌ കുമാര്‍ ശര്‍മ ജോയിന്റ്‌ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്‌എഫ്‌ ഇത്തവണ കന്നിവിജയം നേടി. ഐഎസ്എഫിലെ കന്‍ഹയ്യ കുമാറാണ്‌ യൂണിയന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ന്നാല്‍ പ്രധാന സീറ്റുകളില്‍ ഒന്നുപോലും നേടാനാവാതെ എസ്‌.എഫ്‌.ഐ. പിന്നിലായി. ഐസ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി മുഖം രക്ഷിച്ചു. വൈസ്‌ പ്രസിഡന്റ്‌(ഷെഹ്ല റഷീദ്‌ ഷോര), ജനറല്‍ സെക്രട്ടറി(രാമ നാഗ) സ്‌ഥാനങ്ങളാണ് ഐസയ്ക്ക് ലഭിച്ചത്. വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി സ്‌ഥാനങ്ങളില്‍ എബിവിപിക്ക്‌ രണ്ടാംസ്‌ഥാനത്തെത്താനും സാധിച്ചു.

ഒരു കാലത്ത്‌ എസ്‌.എഫ്‌.ഐയുടെ ഈറ്റിലമെന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ജെ.എന്‍.യുവില്‍ സംഘടനയ്‌ക്കു കനത്ത തിരിച്ചടിയാണ്‌ ഉണ്ടായത്‌.
സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റഡീസില്‍നിന്നു മത്സരിച്ചു വിജയിച്ച മലയാളി വിദ്യാര്‍ഥി അമല്‍ പുലര്‍ക്കാട്‌ ഉള്‍പ്പെടെ നാല്‌ കൗണ്‍സിലര്‍ സീറ്റുകള്‍ മാത്രമാണ്‌ എസ്‌.എഫ്‌.ഐക്ക്‌ ലഭിച്ചത്‌. എബിവിപിക്ക്‌ നാലും എന്‍എസ്‌യുവിന്‌ മൂന്നും എസ്‌എഫ്‌ഐ ല്‍ നിന്നും വിഭജിച്ച ഡിഎസ്‌എഫിന്‌ ഒന്നും വീതം കൗണ്‍സിലര്‍ സ്‌ഥാനങ്ങളാണ്‌ ലഭിച്ചത്‌.

വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഐസയുടെ ഷെഹ്‌ല റാഷിദ്‌ ഷോറ ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുന്ന ആദ്യത്തെ കശ്‌മീരി വനിതയാണ്‌. കൂടുതല്‍ വോട്ട്‌ ലഭിച്ച സ്‌ഥാനാര്‍ഥിയും ഷെഹ്‌ലയാണ്‌ (1,387 വോട്ട്‌). എബിവിപിയില്‍നിന്നു വേര്‍പെട്ട തീവ്ര വലതുപക്ഷ സംഘടനയായ എച്ച്‌.വി.എസും(ഹിന്ദു വിദ്യാര്‍ഥി സേന) ആം ആദ്‌മി പാര്‍ട്ടി യോഗേന്ദ്ര യാദവ്‌ ഗ്രൂപ്പിന്റെ സംഘടനയായ എസ്‌എഫ്‌എസിനും ഓരോ കൗണ്‍സലര്‍ സീറ്റുകള്‍ ലഭിച്ചത്‌ ശ്രദ്ധേയമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :