റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2019 (11:14 IST)
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത്. വോട്ടെണ്ണല്‍ പിന്നിട്ട് രണ്ട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നതാണ്. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്.
81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബറി മസ്ജിദ് രാമജന്മഭൂമി സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ.
നിലവില്‍ ബിജെപി ഭരിയ്ക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും
അഭിപ്രായപ്പെട്ടത്.