ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (16:26 IST)
ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഈ ആപ്പ് ഗൂഗിളിന്റെ മറ്റൊരു ആപ്പാണ്. കമാന്‍ഡ് അനുസരിച്ച് കോളുകള്‍ ചെയ്യുക, വിവരങ്ങള്‍ തിരയുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന്
ഉപയോക്താക്കളെ സഹായിക്കുന്നതിനുളള ആപ്പാണിത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഉപയോക്താക്കള്‍ അറിയാതെ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും ഇതെന്താപ്പ് ആണെന്നും ഇത് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തില്ലല്ലോ എന്നും.

ഗൂഗിള്‍ അസിസ്റ്റന്റ്,സിരി എന്നിവയ്ക്ക് സമാനമായ ഒരു ആപ്പാണ് ജെമനിയും. തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ സഹായകരമായ ഒരു ആപ്പ് കൂടിയാണിത്. ഈ ആപ്പു വഴി നിങ്ങള്‍ക്ക് ടൈപ്പ് ചെയ്‌തോ സംസാരിച്ചുകൊണ്ടോ വിവരങ്ങള്‍ തിരയാം. നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനക്ഷമത തുടങ്ങി നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ തിരയാന്‍ ആകുന്നതാണ്. അതുപോലെതന്നെ നിങ്ങളുടെ ഫോണില്‍ ആരെയെങ്കിലും കോള്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ജെമിനി ആപ്പിനോട് പറയാം.

നിരവധി സവിശേഷതകള്‍ അടങ്ങിയ ആപ്പ് ആണിത്.
നിങ്ങള്‍ക്ക് ഇത് ഫോണില്‍ സൂക്ഷിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ മറ്റേത് ആപ്പ് പോലെയും ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :