ജയലളിതയുടെ നിര്യാണത്തില്‍ കരുണാനിധി അനുശോചിച്ചു; അനുശോചനസന്ദേശം ട്വീറ്റ് ചെയ്‌ത് സ്റ്റാലിന്‍

ജയലളിതയുടെ നിര്യാണത്തില്‍ കരുണാനിധി അനുശോചിച്ചു

ചെന്നൈ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (12:25 IST)
മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ ഡി എം കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമയ കരുണാനിധി അനുശോചിച്ചു. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് കരുണാനിധി അനുശോചനം രേഖപ്പെടുത്തിയത്. ജയലളിതയുടെ നിര്യാണത്തില്‍ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നതായി കരുണാനിധി അറിയിച്ചു.

മുഖ്യമന്ത്രി കുമാരി ജയലളിതയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജയലളിതയെ സ്നേഹിക്കുന്നവര്‍ക്കും അനുശോചനം അറിയിക്കുന്നു. പ്രതിപക്ഷനേതാവും ഡി എം കെ നേതാവുമായ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ധൈര്യവതിയായ നേതാവായിരുന്നു അവര്‍. ഉരുക്കുവനിതയായിരുന്നെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കരുണാനിധി ജയലളിത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഫോട്ടോഗ്രാഫ് തെളിവായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഡി എം കെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വെച്ചു.
ചെന്നൈ മൌണ്ട് റോഡിലുള്ള അണ്ണാ അറിവാലയം ശൂന്യമാണ്. അണ്ണാ അറിവാലയവും പരിസരവും കനത്ത സുരക്ഷയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :