ചെന്നൈ|
jibin|
Last Modified വെള്ളി, 15 മെയ് 2015 (09:45 IST)
അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്കി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി
ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് ഇരുപത്തിരണ്ടിന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണു വെച്ചാണ് യോഗം ചേരുന്നത്. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് ജയലളിത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇക്കഴിഞ്ഞ ദിവസമാണു ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. തുടര്‍ന്ന് ഉടന്‍തന്നെ അവര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ജയലളിതയുടെ പകരക്കാരനായി അധികാരത്തില്‍ എത്തിയ ഒ പനീർശെൽവം രാജിസന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പനീർശെൽവം രാജിവെച്ച് ഒഴിഞ്ഞശേഷം ജയലളിത മുഖ്യമന്ത്രി പദത്തിലേക്കു തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.