ബംഗളൂരു|
jibin|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2015 (11:30 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കപ്പെട്ട
കർണാടക ഹൈക്കോടതി വിധിക്കെതിരെ കർണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി. വിധി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കർണാടക വ്യക്തമാക്കി.
കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കി. ഹൈക്കോടതി വിധി പ്രഹസനവും നിയമവിരുദ്ധവുമാണ്. ജയലളിതയുടെ അവിഹിത സമ്പാദ്യം യഥാർത്ഥത്തിൽ 76 ശതമാനമാണ്, 8.12 ശതമാനമല്ല. ജയലളിതടെ കുറ്റവിമുക്തയാക്കിയത് നീതി നിഷേധമാണ് എന്നും ഹർജിയിൽ പറയുന്നുണ്ട്.
മേയ് 11നാണ് ജയലളിതയെയും മൂന്ന് കൂട്ടു പ്രതികളേയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. തുടർന്ന് മേയ് 23ന്
ജയലളിത അഞ്ചാം തവണയും തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.