ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
തിങ്കള്‍, 27 ജൂലൈ 2015 (12:00 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല. വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ജയലളിതയ്ക്ക് നോട്ടീസ് അയച്ചു. കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്, ഇളവരശി എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് ആര് കെ അഗര്‍വാള്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ആണ് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
നോട്ടീസിന് കുറ്റാരോപിതര്‍ നല്കുന്ന മറുപടി പരിഗണിച്ചായിരിക്കും തുടര്‍നടപടികളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കര്‍ണ്ണാടക സര്‍ക്കാര്‍ ആയിരുന്നു ബംഗലൂരു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ കാണിച്ചതില്‍ അവ്യക്തത ഉണ്ടെന്നായിരുന്നു കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദം.
നേരത്തെ കീഴ്കോടതി ശിക്ഷിച്ച ജയലളിതയെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജയ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയും വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.