അമ്മയോടുള്ള ആരാധന ഇങ്ങനെയും; ജയലളിതയ്‌ക്കായി തമിഴ്‌നാട്ടില്‍ നടക്കുന്നതെന്താല്ലാമെന്ന് അറിയാമോ ?

അമ്മയോടുള്ള ആരാധന തലയ്‌ക്കു പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, ജയലളിതയ്‌ക്കായി തമിഴ്‌നാട്ടില്‍ നടക്കുന്നതെന്താല്ലാമെന്ന് അറിയാമോ ?

  jayalalitha , chennia , jaya , tamilndau , jayalalitha CM , മുഖ്യമന്ത്രി ജയലളിത , എഐഎഡിഎംകെ , പ്രത്യേക പൂജ , മുസ്‌ലിം, ജയലളിത ആശുപത്രിയില്‍
ചെന്നൈ| jibin| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (14:43 IST)
പതിമൂന്നു ദിവസമായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് രോഗവിമുക്തയായി തരിച്ചവരാന്‍ എഐഎഡിഎംകെ അണികള്‍ ആരാധനാലയങ്ങള്‍ കയറിയിറങ്ങുകയാണ്. അമ്മയുടെ തിരിച്ചുവരവ് കാത്ത് ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ഇപ്പോഴും സ്‌ത്രീകളടക്കമുള്ളവര്‍ കാത്തിരിക്കുകയാണ്.

ജയലളിതയുടെ രോഗവിമുക്തയായി അണികള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ പ്രധാന ആരാധനാലയങ്ങളില്‍ കയറിയിറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുമ്പില്‍ ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യക പൂജ നടന്നിരുന്നു.

മുസ്‌ലിം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന ആശുപത്രിക്ക് മുമ്പില്‍ നടന്നിരുന്നു. കഴിഞ്ഞദിവസം നടന്ന സ്ത്രീകളുടെ വാര്‍ത്താ പ്രാധാന്യം പിടിച്ചുപറ്റി. വെറും നിലത്ത് വിളമ്പിയ ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു ഒരുസംഘം സ്ത്രീകളുടെ പൂജ.

ഒരാള്‍ ക്രെയിനിന്റെ ഹൂക്കുകളില്‍ ശരീരത്തില്‍ കൊളുത്തിയ തൂങ്ങിയായിരുന്നു ജയലളിതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ പങ്കാളിയായത്. നഗരത്തിലെ ചെറിയ ക്ഷേത്രങ്ങളില്‍ അമ്മയുടെ ആരാധകര്‍ നിറഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഗുഡല്ലൂരില്‍ ഒരാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു. പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ ജയലളിതയോടുള്ള സ്‌നേഹപ്രകടനം അതിരുകടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :