ചെന്നൈ|
jibin|
Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (20:24 IST)
ദിവസങ്ങളായി ചികിത്സയിൽ തുടരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശ്വാസതടസത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി.
ജയയുടെ ശ്വാസകോശ പ്രവർത്തനം നിരീക്ഷിക്കുകയും ഉള്ളില്‍ നിന്ന് കഫം നീക്കം ചെയ്‌തുവരുകയാണ്. ഓക്‌സിജൻ മാസ്‌ക് ഉപയോഗിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി വരുകയാണെന്നും ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വിശ്വനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജയയുടെ ശ്വാസകോശ പ്രവർത്തനം നിരീക്ഷിക്കുകയും സാധാരണതലത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുകയുമാണ്. സപ്പോർട്ടീവ് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവയടക്കം അടക്കം ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. മുഖ്യമന്ത്രി വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിൽ തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.