പനീര്‍ സെല്‍‌വം സ്ഥാനമൊഴിയാന്‍ മടിക്കില്ല; കാരണം വെളിപ്പെടുത്തി റവന്യു മന്ത്രി രംഗത്ത്

പനീര്‍ സെല്‍‌വം സ്ഥാനമൊഴിയാന്‍ മടിക്കില്ല, ആ ബന്ധം അത്രയ്‌ക്കും ശക്തമാണ്

  jayalalitha , Udyakumar , Tamilnadu , Sasikala natarajan , jaya , Amma , pannir selvam , ആർബി ഉദയകുമാർ , അണ്ണാ ഡിഎംകെ , ജയലളിത , പനീര്‍ സെല്‍‌വം , അണ്ണാ ഡിഎംകെ
ചെന്നൈ| jibin| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (13:54 IST)
ശശികല നടരാജന്‍ അണ്ണാ ഡിഎംകെയില്‍ പിടിമുറുക്കുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് റവന്യു മന്ത്രി ആർബി ഉദയകുമാർ.

ശശികലയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പ്രസ്‌താവനയാണ് അണ്ണാ ഡിഎംകെ പോഷകസംഘടന പേരവൈയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ഉദയകുമാര്‍ വ്യക്തമാക്കിയത്.

പാർട്ടിയിലും ഭരണത്തിലും തന്റെ പിൻഗാമിയായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത കണ്ടിരുന്നത് ശശികലയെ ആണ്. ഇതിനായി വിശ്വസ്‌തനായ പനീര്‍ സെല്‍‌വം സ്ഥാനമൊഴിയാൻ മടിക്കില്ലെന്നും ഉദയകുമാർ പറഞ്ഞു.

ഒരു തമിഴ്‌ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉദയകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അതിനിടെ, ജയലളിതയുടെ മരണത്തെ തുടർന്നു മനംനൊന്തു മരിച്ചവുടെ എണ്ണം 597 ആയതായി അണ്ണാ ഡിഎംകെ അവകാശപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :