ജയലളിതയെ കാണാന്‍ മോഡി പോയസ് ഗാര്‍ഡനില്‍ എത്തി

ചെന്നൈ| JOYS JOY| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (17:08 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പോയസ് ഗാര്‍ഡനില്‍ എത്തി. ജയലളിതയുടെ ഉച്ചഭക്ഷണത്തിനായുള്ള ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോഡി പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ എത്തിയത്.

പ്രധാനമന്ത്രിയായതിനു ശേഷം ഇതാദ്യമാണ് മോഡി ചെന്നൈയില്‍ എത്തുന്നത്. ഇതിനു മുമ്പ് കഴിഞ്ഞ ജൂണില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഡി എത്തിയിരുന്നു. അന്ന് ജയലളിതയ്ക്ക് പകരം സൂപ്പര്‍താരം രജനികാന്തിനെ കാണുന്നതിനായിരുന്നു മോഡി പോയത്.

പ്രഥമ ദേശീയ കൈത്തറി ദിനം ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, ഉദ്ഘാടന ചടങ്ങില്‍ ജയലളിത പങ്കെടുത്തിരുന്നില്ല.

മോഡി - ജയലളിത കൂടിക്കാഴ്ച വളരെ ശ്രദ്ധയോടെയാണ് ദേശീയരാഷ്‌ട്രീയം ഉറ്റുനോക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :