ജയലളിതയെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നത് തടഞ്ഞത് ഡോക്ടര്‍മാര്‍?

ചൊവ്വ, 17 ഏപ്രില്‍ 2018 (11:33 IST)

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ജയലളിതയെ കൂടുതല്‍ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടർമാർ എതിർത്തിരുന്നതായി ജയയുടെ മുൻ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.എൻ. വെങ്കട്ടരമണൻ വ്യക്തമാക്കി.
 
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു മുന്‍പാകെയാണ് വെങ്കട്ടരമണൻ ഇക്കാര്യം പറഞ്ഞത്. അതേസമയം, ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തുകൊണ്ടുപോകാനുള്ള നീക്കം വേണ്ടെന്നു വച്ച തീയതി ഏതാണെന്നു വെങ്കട്ടരമണൻ വ്യക്തമാക്കിയിട്ടില്ല.
 
അതേസമയം, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പൊതുജനങ്ങളെ അറിയിക്കണമെന്നു 2016 സെപ്റ്റംബർ 22നും 27നും നിർദേശിച്ചിരുന്നതായും വെങ്കട്ടരമണൻ മൊഴി നൽകിയിട്ടുണ്ട്. അവരുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റായ പ്രചരണങ്ങള്‍ നീക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കത്വവ പെണ്‍കുട്ടിക്ക് പിന്തുണച്ച അറിയിച്ച കരീനയ്ക്ക് നേരെ ഹിന്ദു സൈബര്‍ ആക്രമണം

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ...

news

‘വയറുവേദനയെടുക്കുന്നു, തല്ലിയതാണ്‘ - ശ്രീജിത്ത് വിജുവിനോട് പറഞ്ഞതിങ്ങനെ

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക ...

news

വാട്‌സാപ്പ് ഹര്‍ത്താലിനെതിരെ താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ...

news

വഴക്കിനിടെ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, അടുത്തുനിന്ന ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്നും തീപടര്‍ന്നു

ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു യുവതി ...

Widgets Magazine