ജമ്മുകാഷ്‌മീരില്‍ സിആര്‍പിഎഫ്‌ ജവാന്‍ ആത്മഹത്യ ചെയ്തു

ശീനഗര്‍| Last Modified ബുധന്‍, 22 ജൂലൈ 2015 (19:46 IST)
ജമ്മുകാഷ്‌മീരില്‍ സിആര്‍പിഎഫ്‌ ജവാന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. വടക്കന്‍ കാഷ്‌മീരിലെ ബാരാമുള്ള ജില്ലയിലായിരുന്നു സംഭവം. ഹെഡ്‌ കോണ്‍സ്റ്റബിള്‍ എല്‍.ആര്‍.താക്കറെയാണ്‌ മരിച്ചത്‌.

സര്‍വീസ്‌ റിവോള്‍വറില്‍ നിന്ന്‌ സ്വയം നിറയൊഴിക്കുകയായിരുന്നു. സോപാറയില്‍ സിആര്‍പിഎഫ്‌ 179 ബെറ്റാലിയന്‍ ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ പാറാവ്‌ ഡ്യൂട്ടിയിലായിരുന്നു താക്കറെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :