ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു ചുമതലയേറ്റു

റാഞ്ചി| VISHNU N L| Last Modified തിങ്കള്‍, 18 മെയ് 2015 (16:50 IST)
ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു ചുമതലയേറ്റു. ഒഡീഷയില്‍ ബിജെപി എംഎല്‍എയും മന്ത്രിയുമായിരുന്ന ദ്രൗപദി മണിപ്പൂര്‍ ഗവര്‍ണറായി ചുമതലയേറ്റ സയ്യീദ് അഹമ്മദിന് പകരമാണ് നിയമിതയായത്.

രാജ്ഭവനിലെ ബിര്‍സാ മണ്ഡപത്തില്‍ നടന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വീരേന്ദ്രസിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി രഘുബര്‍ ദാസ്, മന്ത്രിമാര്‍, കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭാഗത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒഡീഷയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് പൊതുപ്രവര്‍ത്തന രംഗത്തെത്തിയ മുര്‍മു 2000 മുതല്‍ 2004 വരെ മന്ത്രിയായിരുന്നു.

ജാര്‍ഖണ്ഡിന്റെ ഒന്‍പതാം ഗവര്‍ണറാണ്. ഗവര്‍ണര്‍ സ്ഥാനം വെറുമൊരു പദവി അല്ല, വലിയ ഉത്തരവാദിത്വമാണെന്നും അത് ആത്മസമര്‍പ്പണത്തോടെ നിര്‍വ്വഹിക്കുമെന്നുമായിരുന്നു സ്ഥാനലബ്ദിക്ക് ശേഷം ദ്രൗപദി മുര്‍മുവിന്റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :