ജമ്മുവില്‍ ഹോട്ടലില്‍ തീപിടുത്തം: ഒന്‍പത് മരണം

ശ്രീനഗര്‍| Last Modified ശനി, 31 മെയ് 2014 (11:16 IST)
ജമ്മുവില്‍ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. 12 പേര്‍ക്ക് പൊള്ളലേറ്റു.

ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഷഹീദി ചൗക്കിലെ ജമ്മു ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടല്‍ നീലമിലാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാഹനങ്ങളുടെ ടയര്‍ സൂക്ഷിച്ച സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്. ഒരു ഡസന്‍ അഗ്‌നിശമന വാഹനങ്ങള്‍ മണിക്കൂറുകളോളം മിനക്കെട്ടാണ് തീയണച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :