ശ്രീനഗര്‍|
Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (07:54 IST)
ജമ്മു കശ്‌മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുല്‍വാമ ജില്ലയിലെ താഹത്തിലുള്ള സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിനു നേരെ പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയുതിര്‍ത്ത തീവ്രവാദികള്‍ക്ക് എതിരെ സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍
തുടരുകയാണ്. അതിര്‍ത്തി മേഖലയില്‍ കരസേന വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് തീവ്രവാദ ആക്രമണമുണ്ടായത്.