സൈന്യത്തിന് തിരിച്ചടി; ഭീകര വേട്ടയ്‌ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറ് - തെരച്ചില്‍ നടപടി നിര്‍ത്തിവെച്ചു

ഭീകര വേട്ടയ്‌ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ ഷോപ്പിയാനില്‍ കല്ലേറ്

   Jammu Kashmir , pakistan , India , jammu protesters fight soldiers , jammu protesters , സൈന്യം , ഭീകര സാന്നിധ്യം , സുരക്ഷാ സേന , പാകിസ്ഥാന്‍ , പ്രദേശവാസി
ശ്രീനഗർ| jibin| Last Modified ബുധന്‍, 17 മെയ് 2017 (15:56 IST)
ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താൽക്കാലികമായി നിർത്തിവച്ചു. പ്രദേശവാസികള്‍ ആയിരത്തോളം വരുന്ന സുരക്ഷാ സേനയ്ക്കുനേരെ ശക്തമായ കല്ലേറ് നടത്തിയതോടെയാണ് നടപടി.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു
സൈന്യം. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് തെരച്ചില്‍ ശക്തമായി നടത്തിയത്. ഇതിനിടെ പ്രദേശവാസികളായ
ജനങ്ങള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിയുകയായിരുന്നു.

തെരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിച്ചതിന് പിന്നാലെയാണ് കല്ലേറ് രൂക്ഷമായത്. ഇതുവരെയും ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞില്ല. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. മോട്ടോർ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചാണ് പാക് ആക്രമണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :