ജമ്മു കശ്മീരില്‍ ദശലക്ഷക്കണത്തിന് ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി; വൈദ്യുത വാഹന രംഗത്ത് വന്‍ കുതിപ്പിന് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (12:42 IST)
ജമ്മു കശ്മീരില്‍ ദശലക്ഷക്കണത്തിന് ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് ഇന്ത്യക്ക് വൈദ്യുത വാഹന രംഗത്ത് വളര്‍ച്ചയുണ്ടാക്കും. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കണ്ടെത്തിയത്.

ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. ഇ.വി. ബാറ്ററികളില്‍ ഉപയോഗിക്കുന്ന പ്രധാനഘടകമാണ് ലിഥിയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :