ശ്രീനഗര്‍|
jibin|
Last Modified വെള്ളി, 14 നവംബര്‍ 2014 (13:28 IST)
ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഗുല്‍ഗാം ജില്ലയിലെ ചെന്നിഗാം ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പ് നടന്നത്.
ഈ ഭാഗത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ഇവിടെ നിന്ന് ഭീകരരുടെ ആയുധങ്ങളും മറ്റു സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.