ജമ്മു കശ്മീരില്‍ ബസ് കൊക്കയില്‍ വീണ് 14 മരണം

ജമ്മു| Last Modified ചൊവ്വ, 20 മെയ് 2014 (08:14 IST)
ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബസ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ 14 പേര്‍ മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ്‌ അപകടം ഉണ്ടായത്‌.

ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്ന ബസ്‌ ആണ്‌ അപകടത്തില്‍പ്പെട്ടത്‌. ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം വിട്ടതാണ്‌ അപകട കാരണം. മരിച്ചവരില്‍ ഗുജറാത്ത്‌ സ്വദേശികളും ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്‌




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :