കശ്‌മീരില്‍ മേഘവിസ്‌ഫോടനം; രണ്ടു മരണം, മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനം , മേഘവിസ്‌ഫോടനം , മരണസംഖ്യ
ശ്രീനഗര്‍| jibin| Last Modified വെള്ളി, 17 ജൂലൈ 2015 (09:54 IST)
ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. കശ്‌മീരിലെ സോനാമാര്‍ഗിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. അമര്‍നാഥിലേക്കുള്ള വഴിയാണ് സോനാമാര്‍ഗ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാലുപേരെ കാണാതായി. ഉയരുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

ശ്രീനഗര്‍- ലേ ഹൈവെയില്‍ രണ്ടു ബസുകള്‍ ഒലിച്ചു പോയി. സംഭവത്തെ തുടര്‍ന്ന് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
കെല്ലന്‍ ഗ്രാമനിവാസിയായ ഇഖ്‌റ നസീര്‍ എന്ന കൗമാരക്കാരിയാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഗ്രാമത്തിലെ രണ്ട് പേരും, ഗഗാംഗീറിലെ രണ്ട് തൊഴിലാളികളുമാണ് കാണാതായവര്‍.

വിനോദയാത്രക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നാല് വിദേശികളെയും രണ്ട് സിവില്‍ എഞ്ചിനീയര്‍മാരെയും സൈന്യം രക്ഷപ്പെടുത്തി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീനഗര്‍-ലേ പാത അടച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :