ജമ്മുവില്‍ നുഴഞ്ഞുകയറ്റം; രണ്ടുപേരെ സൈന്യം കൊലപ്പെടുത്തി

ജമ്മു| VISHNU.NL| Last Updated: ശനി, 10 മെയ് 2014 (12:47 IST)
പൂഞ്ച് ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു തീവ്രവാദികള്‍ മരിച്ചു. ഒരു ജവാന് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിലെ കല്‍സിയ ബെല്‍റ്റിലായിരുന്നു സംഭവം.

നാലു തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു. സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. ഭീകരരും തിരിച്ച് വെടിവച്ചതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി.

സൈന്യം പ്രത്യാക്രമണം ശക്തമാക്കിയതോടെ രണ്ടു തീവ്രവാദികള്‍ പിന്‍വാങ്ങുകയായിരുന്നു.

ഈ മാസം ഇതു രണ്ടാം തവണയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാവുന്നത്. നിയന്ത്രണരേഖയിലെ തന്നെ സവിജിയാന്‍ ബെല്‍റ്റില്‍ മേയ് മൂന്നിന് നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :