ആദായനികുതി റെയ്​ഡ്​: 90 കോടി രൂപയും 100 പവനും പിടിച്ചെടുത്തു

ചെന്നൈയിൽ വൻ കള്ളപ്പണ വേട്ട; പിടിച്ചെടുത്തത് 90 കോടി രൂപയും 100 പവനും

   Income Tax Raid , demonetization , Cash , ATM , police , Income Tax , chennai , ചെന്നൈ , ആദായ നികുതി വകുപ്പ് , 90 കോടി രൂപയും 100 പവന്‍ സ്വർണം , ശേഖർ റെഡ്​ഢി, സുഹൃത്ത്​ ​ശ്രീനിവാസ റെഡ്​ഢി
ചെന്നൈ| jibin| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (19:22 IST)
ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ വൻ കളളപ്പണ വേട്ട. നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്​ഡിൽ 90 കോടി രൂപയും 100 പവന്‍ സ്വർണവും പിടിച്ചെടുത്തു. എട്ടിടങ്ങളിലായി രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

തിരുപ്പതി ദേവസ്ഥാനം ബോർഡ്​ അംഗം ശേഖർ റെഡ്​ഢി, സുഹൃത്ത്​ ​ശ്രീനിവാസ റെഡ്​ഢി ഇവരുടെ അക്കൗണ്ടൻറ്​ പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ്​ റെയ്​ഡ്​ നടന്നത്​. ഇവർ കമ്മിഷൻ അടിസ്ഥാനത്തിൽ കളളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന.

പിടിച്ചെടുത്തവയിൽ 70 കോടി പുതിയ നോട്ടുകളാണ്​. കൂടുതൽ പരിശോധന നടന്നുവരികയാണ്​. അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിൽ പ്രത്യേകം ലോക്കറുണ്ടാക്കിയായിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്. ആദായനികുതി വകുപ്പ് വീടുകളിൽ മിന്നൽ പരിശോധന നടത്തിയതോടെയാണ് കള്ളപ്പണം പുറത്തുവന്നത്. വീടുകളുടെ ലോക്കറിലായിരുന്നു പണവും സ്വർണവും സൂക്ഷിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :