ന്യൂഡൽഹി|
JOYS JOY|
Last Modified ശനി, 23 ജനുവരി 2016 (10:20 IST)
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സ്പെഷ്യല്‍ സെല്‍ അറിയിച്ചതാണ് ഇക്കാര്യം.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റൂർക്കിയിൽ നടത്തിയ തെരച്ചിലിൽ ഐ എസ് ബന്ധമുള്ള നാലുപേരെ
അന്വേഷണ സംഘം പിടികൂടിയിരുന്നു.
പിടിയിലായ നാലുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഞ്ചാമനെക്കുറിച്ചുളള വിവരം സ്പെഷ്യൽ സെല്ലിന് ലഭിച്ചത്. ആദ്യം പിടികൂടിയ സംഘത്തിലെ രണ്ടുപേരെ റൂർക്കിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
അതേസമയം, ഐ എസ് ബന്ധം ആരോപിച്ച് രാജ്യത്ത് പലയിടങ്ങളിലായി 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെ
ഹൈദരാബാദിലും മറ്റുള്ളവരെ രാജസ്ഥാനിലും കര്‍ണാടകയിലും നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്.