ഇറാഖ്|
jibin|
Last Updated:
വ്യാഴം, 19 ജൂണ്‍ 2014 (11:08 IST)
ആക്രമണം തുടരുന്ന ഇറാഖില്‍ സൈനിക ഇടപെടല്‍ നടത്തുന്ന കാര്യത്തില്‍ അമേരിക്കക്കും ബ്രിട്ടനും ആശയക്കുഴപ്പം. രാജ്യത്ത് ആക്രമണം തുടരുന്നുണ്ടെങ്കിലും നിലവില്‍
നേരിട്ടുള്ള സൈനിക ഇടപെടലിന് ഇപ്പോള്‍ പാടില്ലെന്നാണ് ഇരു രാഷ്ട്രങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്.
ഇറാഖില്‍ ആവശ്യമെങ്കില്‍ ചില ഇടപെടലുകള്‍ നടത്തുമെന്നുമായിരുന്നു പ്രസിഡന്റ്
ബറാക് ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്ക ഇറാഖിലേക്ക്
മറീനുകളും യുദ്ധക്കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി 275 സൈനികരെ വേറെയും അയച്ചിരുന്നു.
ദേശീയ സുരക്ഷാ വിഭാഗവുമായി കൂടുതല്‍ ചര്‍ച്ച ഈ കാര്യത്തില്‍ ചര്‍ച്ച ആവശ്യമാണെന്നായിരുന്നു ബുധനാഴ്ച ഒബാമ പറഞ്ഞത്. കഴിഞ്ഞദിവസങ്ങളില്‍ അറബ് ലീഗും സൌദി അറേബ്യയും വിഷയത്തില്‍ എടുത്ത നിലപാടും അമേരിക്കയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായി പറയുന്നു. യുഎസ് കോണ്‍ഗ്രസില്‍ ഏതാനും ഡെമോക്രാറ്റിക് അംഗങ്ങളുടെ വിമര്‍ശനവും ഈ കാര്യത്തില്‍ ഒബാമയ്ക്ക് നേരിടേണ്ടി വന്നു.